കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടക്കുന്ന തിയറ്ററുകളിലേക്ക് ആദ്യ പ്രദര്‍ശന ചിത്രമായി’ വരുന്നു.ചിത്രം സെപ്റ്റംബര്‍ 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ജൂൺ 4ന് തിയറ്ററിലെത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം രജിഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും. ആസിഫ് അലിയുടെ ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രത്തിന്‍റെയും റിലീസ് തിയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വെള്ളിമൂങ്ങയുടെ സംവിധായകനായ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ ഇടത് പക്ഷക്കാരനായ ഒരു ചെറുപ്പക്കാരന്‍റെ കഥയാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു
സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സൂധീര്‍ കരമന, ജോണി ആന്റണി, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിബു ജേക്കബിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ ആസിഫ് അലി അതിഥി വേഷത്തിലെത്തിയിരുന്നു.