News

കോവിഡ് ചികിത്സക്ക് സ്വകാര്യാശുപത്രികളെയും പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : കർണാടക മാതൃകയിൽ കേരളത്തിലും സ്വകാര്യാശുപത്രികളിൽ കോവിഡ് ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ ഗൗരവപൂർവം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സാമൂഹിക വ്യാപനം ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ നിന്ന് മാത്രം കോവിഡ് ചികിത്സ നടത്തുന്ന രീതി  പ്രായോഗികമാവില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു. 


കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യാശുപത്രികൾ ഈടാക്കേണ്ട തുക സർക്കാർ നിശ്ചയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 
ചീഫ് സെക്രട്ടറിയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ് കക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!