കേരളാ പ്രവാസി സംഘം കുന്ദമംഗലം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് കുന്ദമംഗലത്ത് പ്രതിഷേധ സംഗമം നടന്നു. സംഗമം പ്രവാസി സംഘം ഏരിയാ സെക്രട്ടറി പി.രവിന്ദ്രന് ഉദ്ഘാടനം ചെയ്തു. മേഖലാ സിക്രട്ടറി പി.രാജേന്ദ്രന് സ്വാഗതം പറഞ്ഞു. ബഷീര്‍ സോനൂസ് അധ്യക്ഷനായി. കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുക, ടിക്കറ്റ് നിരക്ക് കറക്കുക, കേന്ദ്രം തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര സംഗമം.