ആശങ്കയുണര്‍ത്തി ഇന്ത്യയില്‍ കോവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 407 പേര്‍ മരണപ്പെട്ടു. ഇതുവരെ 15,301 പേരാണ് രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത്. 1,89463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,636 പേര്‍ക്ക് രോഗം ഭേദമായി. 58.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തി. 6931 പേര്‍ മരണപ്പെട്ടു. 73,780 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചു. 2429 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണവും 70,977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 911 പേര്‍ മരിക്കുകയും ചെയ്തു.