Trending

വൈദ്യുതി ഇല്ലേ ,കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ലേ,ഈ നമ്പറിൽ വിളിച്ചു നോക്കൂ

കാലവർഷമെത്തിയതോടെ വെദ്യുതി മുടങ്ങുന്നത് പതിവാണ്.പലയിടങ്ങളിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും മറ്റും വെദ്യുതി മുടങ്ങുന്നത് പതിവാണ്. വ്യാപകമായി മരം ഒടിയുന്നതും മറ്റും കാരണം കെഎസ്ഇബി ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമില്ലാത്ത അവസ്ഥയാണ്.വൈദ്യുതി മുടങ്ങിയാലുടൻ തുടരെ തുടരെ വിളികൾ വരുന്നതിനാൽ പലർക്കും കെഎസ്ഇബി ഓഫീസുകളിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. വിളിച്ചാൽ മന:പൂർവം എടുക്കാത്തതാണെന്ന പരാതിയും ഉണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിളിക്കാനുള്ള നമ്പർ മന്ത്രി കെ.കൃഷ്ണൻ കുട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.1912 എന്ന നമ്പരിലോ, അല്ലെങ്കിൽ, 9496001912 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാം. ​അതല്ലെങ്കിൽ 9496001912 എന്ന നമ്പരി​ലെ വാട്സ് ആപ്പിലേക്ക് മെസേജ് അയക്കാം. വൈദ്യുതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ അറിയിക്കണം. 9496010101 എന്ന എമർജൻസി നമ്പറിലും അറിയിക്കാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!