Entertainment News

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; ഞങ്ങൾ എന്നും അടുത്ത സുഹൃത്തുക്കൾ

ഇന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരും സഹപ്രവർത്തകർ എന്നതിലുപരി നല്ല സുഹൃത്തുക്കൾ കൂടിയാണ്. കഴിഞ്ഞ 25 വർഷമായി തുടർന്ന് പോയിക്കൊണ്ടിരിക്കുന്ന സൗഹൃദത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.

കമൽ ഹാസന്റെ പുതിയ ചിത്രം വിക്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് താരം സംസാരിച്ചത്. രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും രജനികാന്ത് തന്റെ അടുത്ത സുഹൃത്താണെന്നുമാണ് താരം പറഞ്ഞത്. ട്രെയ്‌ലര്‍ ലോഞ്ചിന് വരാൻ രജനികാന്തിന് കഴിഞ്ഞില്ലെങ്കിലും ആശംസകൾ അറിയിക്കാനും പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരിക്കാനും വിളിച്ചിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്‌തമാണ്. ട്രെയ്ലർ ലോഞ്ചിന് വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ആശംസകൾ അറിയിക്കാനും പരിപാടിയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരിക്കാനും രജനികാന്ത് വിളിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായും അദ്ദേഹത്തിന്റെ ഉദയനിധി സ്റ്റാലിനുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സൗഹൃദം അതിന് തടസമല്ല. ഉദയനിധി വർഷത്തിൽ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ എന്നോട് അഭ്യർത്ഥിച്ചിരുന്നു. കമൽ ഹാസൻ പറഞ്ഞു.

ഉദയനിധിയുടെ റെഡ് ജയന്റ് മൂവിസാണ് കമൽഹാസന്റെ പുതിയ ചിത്രം വിക്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത്. രാഷ്ട്രീയയപരമായി ഇരു കൂട്ടരും വ്യത്യസ്ത നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ സിനിമയിലേക്കും വ്യക്തി സൗഹൃദത്തിലേക്കും വരുമ്പോൾ രാഷ്ട്രീയത്തിന് അവിടെ പ്രസക്തിയില്ല എന്ന് എന്ന് തെളിയിച്ച പല സംഭവങ്ങളും ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!