Trending

കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ തഹാവൂർ റാണയെ ചോദ്യം ചെയ്‌ത്‌ മുംബൈ പൊലീസ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാൻ എത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്. മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിയത്.മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചനയിൽ
ഐഎസ്ഐക്കും ലക്ഷ്കർ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!