ബഫർ സോൺ വിധിയിൽ സുപ്രീം കോടതിയുടെ ഇളവ്. സമ്പൂർണ നിയന്ത്രണങ്ങൾ നീക്കി മുൻ ഉത്തരവിൽ സുപ്രീം കോടതി ഭേദഗതി കൊണ്ട് വന്നു.
ബി ആര് ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഇളവ് വരുത്തുന്നുവെന്ന് കോടതി അറിയിച്ചത്.
ജൂണില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തം ഉള്‍പ്പടെ തടയുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് കോടതി ഇളവ് വരുത്തിയിരിക്കുന്നത്.