പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികള്‍ ഒരുക്കുന്ന കിറ്റ് വിതരണം ചെയ്തു.കുന്ദമംഗലം ടൗണ്‍ കെഎംസിസിയാണ് ഗള്‍ഫില്‍ നില്ക്കുന്ന എല്ലാവരുടെ വീടുകളിലും ഒപ്പം ഗള്‍ഫില്‍ നിന്നും വന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും പ്രയാസത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷ്യ ധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്തത്. 200 ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുന്ദമംഗലം ഏരിയാ കെഎംസിസി കൊറോണ കാലത്തെ സഹായമായാണ് കിറ്റ് ഒരുക്കിയത്.
അഷ്റഫ് പുല്‍പ്പറമ്പില്‍, സുല്‍ഫിക്കര്‍ അലി കുന്ദമംഗലം, സാക്കിര്‍ പുറ്റാട്ട്, റിഷാല്‍ അരിയിൽ തുടങ്ങിയവരുടെ നേതത്വത്തിലാണ് കിറ്റ് ഒരുക്കിയത്
ടൗണ്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് കുന്ദമംഗലത്തെ വിതരണം നടത്തിയത്. സിഎച്ച് സെന്റര്‍ മെഡിക്കല്‍ കോളേജ് സെക്രട്ടറിയായ അരിയില്‍ മൊയ്തീന് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. അരിയില്‍ അലവി, എന്‍ സദക്കത്തുള്ള, എം.കെ സഫീര്‍, എം. അഫ്സല്, മുസ്തഫ പുറ്റാട്ട്, റഹീം മുത്തെടക്കാട് തുടങ്ങിയവര്‍ വിതരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി. എല്ലാവര്ക്കും കിറ്റ് വീടുകളില്‍ എത്തിച്ച് നല്‍കുകയാണ്.

