കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ പഞ്ചായത്തിന്റെ മുനിലായി കുടുംബശ്രീയുടെ വിപണന മേളയിൽ എത്തിയപ്പോഴാണ് കുടുംബശ്രീ പ്രവർത്തകാർ കുന്ദമംഗലത്ത് വിപണ കേന്ദ്രം ഇല്ലാത്തതുകൊണ്ട് വേണ്ട രീതിയിൽ കുടുംബശ്രീ വീടുകളിലും മറ്റുമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നില്ല എന്ന റസാഖ് മാഷോട് പരാതി പറയുകയും. കുന്ദമംഗലം മണ്ഡലത്തിൽ എല്ലാം പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണ കേന്ദ്രം കൊണ്ടുവരുമെന്നും കുടുംബശ്രീ പ്രവർത്തകർക്ക് ഉറപ്പ് നൽകി. ഇന്നലെ രാവിലെ കുന്ദമംഗലം ഓക്സിലിയം നവ ജ്യോതി സ്കൂൾ നിന്നും ആരംഭിച്ച പര്യടനം കാരന്തൂർ, പൊയ്യ, ചെത്ത് കടവ്, എസ്. എൻ ഇ. എസ് കോളേജ്, പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, പി.എസ്.സി കോച്ചിംഗ് സെന്റർ കുന്ദമംഗലം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജനങ്ങൾ വലിയ സ്നേഹത്തോടെയാണ് അഭ്യർത്ഥിക്കാൻ എത്തിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.എസ്.എൻ ഇ. എസ് കോളേജ് വിദ്യാർത്ഥികളോട് തൻ്റെ വിദ്യാഭ്യാസ ആശയങ്ങൾ അദ്ദേഹം പങ്കുവെച്ചു.
യു.സി രാമൻ,കുന്ദമംഗലം നിയോജ കമണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ,എം.പി കേളുക്കുട്ടി ,ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ,വിനോദ് പടനിലം, കെ. പി , അരിയിൽ അലവി ഹാജി, കെ.പി കോയ, സി.വി സംജിത്ത്, എം.ബാബു മോൻ, ബാബു നെല്ലൂളി, ഒ. സലീം, എന്നിവർ അനുഗമിച്ചു.
കുന്ദമംഗലം വിപണന കേന്ദ്രം കൊണ്ടുവരുമെന്ന് എം.എ റസാഖ് മാസ്റ്റർ

