
കുന്ദമംഗലം: കുന്ദമംഗലത്ത് യാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് ഒരുക്കുന്നതിനിടെ എസ്.കെ.എസ്.എസ്എഫ് മേഖല വൈസ് പ്രസിഡന്റ് സി. സുഹൈലിനെ മർദിച്ച സംഭവത്തിൽ കുന്ദമംഗലം ടൗണിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം ടെന്റ് പ്രവർത്തിച്ച ഇസ്ലാമിക് സെന്ററിൽ നിന്ന് ആരംഭിച്ച് കുന്ദമംഗലം ബസ് സ്റ്റാൻഡിൽ അവസാനിച്ചു.പൊതുയോഗം എസ്.കെ.എസ്.എസ്എഫ് കോഴിക്കോട് ജില്ലാ സെകട്ട്രിയേറ്റ് മെമ്പർ റഹീം ആനകുഴിക്കര ഉദ്ഘാടനം ചെയ്തു. ഗഫൂർ ഫൈസി,റഫീഖ് പെരിങ്ങളം,ഹാഷിർ ഫൈസി,അബ്ദുസമദ് മാണിയമ്പലം,ജാബിർ പൈങ്ങോട്ട് പുറം,പി ടി അസീസ്,റിജാസ് മായനാട്,സലീം കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ ഇവിടെ സംഘർഷം കണക്കിലെടുത്തു പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.