Trending

ആത്മീയ സായൂജ്യമേകി മർകസ് ഖുർആൻ സമ്മേളനം

കോഴിക്കോട്: വിശുദ്ധ ഖുർആന്റെ വാർഷികാഘോഷമായ റമളാനിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുർആൻ സമ്മേളനവുമായി മർകസ്. വിശുദ്ധ ഖുർആന്റെ സന്ദേശങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾ ഏറെ പവിത്രമായി കാണുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിൽ നടന്ന സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആയിരങ്ങൾ സംബന്ധിച്ചു. കമ്യൂണിറ്റി ഇഫ്ത്വാർ, ഗ്രാൻഡ് ഖത്മുൽ ഖുർആൻ, മഹ്ളറത്തുൽ ബദ്‌രിയ്യ, വിർദുലത്വീഫ്, സ്വലാത്തുൽ അവ്വാബീൻ, തസ്ബീഹ് നിസ്കാരം, തൗബ, തഹ്‌ലീൽ തുടങ്ങി വിവിധ ആത്മീയ പ്രാർഥനാ സദസ്സുകളായി നടന്ന സമ്മേളനം പുലർച്ചെ രണ്ടു മണിവരെ നീണ്ടു.

പ്രവാചക പ്രകീർത്തന കാവ്യമായ ഖസീദതുൽ വിത്രിയ്യ പാരായണത്തോടെ രാത്രി 10 30 നാണ് മർകസ് കൺവെൻഷൻ സെന്ററിൽ ഖുർആൻ സമ്മേളനത്തിന്റെ മുഖ്യ ചടങ്ങുകൾക്ക് തുടക്കമായത്. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. വിപിഎം ഫൈസി വില്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഖുർആൻ പ്രഭാഷണം നിർവഹിച്ചു. ദൗറത്തുൽ ഖുർആൻ, സഹ്‌റത്തുൽ ഖുർആൻ തുടങ്ങി വിവിധ മർകസ് ഖുർആൻ പദ്ധതികളെ അദ്ദേഹം പരിചയപ്പെടുത്തി. സമാപന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദു റഊഫ് സഖാഫി, ഡോ. അബ്ദുസ്സലാം, ഉമറലി സഖാഫി എടപ്പുലം, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, അബ്ദുൽ ഗഫൂർ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട് സംബന്ധിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!