
മുൻ ഇഡി ഡയറക്ടർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര അംഗമായി നിയമനം. സഞ്ജയ് കുമാർ മിശ്രയ്ക്ക് ആണ് പുതിയ പദവി നൽകിയത്. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനാണ് മിശ്ര.2018ൽ രണ്ട് വർഷത്തേക്കാണ് ഇഡിയുടെ ഡയറക്ടറായി അദ്ദേഹത്തെ ആദ്യമായി നിയമിച്ചത്. പക്ഷേ സർക്കാർ അദ്ദേഹത്തിന് ഒന്നിലധികം തവണ കാലാവധി നീട്ടിക്കൊടുത്തു. മൂന്നാംവണയും അദ്ദേഹത്തിന് കാലാവധിനീട്ടിക്കൊടുക്കാനൊരുങ്ങിയെങ്കിലും സുപ്രിംകോടതി ഇടപെട്ടു. 2023 സെപ്റ്റംബറിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.