
മക്കളുടെ ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനും പദ്ധതിയുമായി പൊലീസ്.ലഹരിൽ നിത്യേനെയെന്നോണം അക്രമം കാട്ടുന്ന കൗമാരക്കാർ. ഇവരെ ഏറ്റെടുത്ത് ലഹരിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ നൽകി പുനരധിവാസം ഉറപ്പാക്കാൻ പൊലീസ് തയ്യാർ.മക്കളുടെ ലഹരി ഉപയോഗം വിലക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. ചിലപ്പോൾ ആക്രമിച്ചെന്നിരിക്കും. ലഹരി വാങ്ങാൻ പണം നൽകാത്തതിന് പെറ്റമ്മയെ വരെ കൊന്ന സംഭവങ്ങളുമുണ്ട്.അമ്മമാർ രഹസ്യമായി പൊലീസിന് വിവരം നൽകിയതോടെയാണ് മക്കളെ കാക്കാനുള്ള ഓപ്പറേഷൻ പൊലീസ് ആരംഭിച്ചത്. 9497927797എന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിലെത്തും. പൊലീസ് വാഹനത്തിൽ പുനരധിവാസ, ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.15നും 30നുമിടയിൽ പ്രായമായവരെയാണ് ഏറ്റെടുക്കുക. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് മക്കളെ രക്ഷിക്കാനുള്ള ഓപ്പറേഷന് രൂപം നൽകിയത്.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമിൽ ലഹരിയുപയോഗം, വില്പന, കടത്ത് എന്നിവയെക്കുറിച്ച് വിവരം നൽകാം. ഫോൺ: 9497979794.