Trending

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്‌:കെ.രാധാകൃഷ്ണനു സാവകാശം നൽകി ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി ഇഡി .ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. . ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ എത്തിയാൽ മതിയെന്ന സാവകാശം രാധാകൃഷ്ണൻ എം പിക്ക് ഇ ഡി അനുവദിച്ചത്. മുൻപ് എംപിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നൽകിയിരുന്നത്.കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഐഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകും. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നതിലെ കാലതാമസം മൂലം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!