kerala

കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നു; രമേശ്‌ ചെന്നിത്തല

ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യക്കായി മത്സരിക്കുമ്പോൾ ഇടതുപക്ഷം ചിഹ്നം നിലനിലർത്താൻ വേണ്ടി മത്സരിക്കുന്നെന്ന് രമേശ്‌ ചെന്നിത്തല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകും എന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും എങ്ങനെ ഇടതുപക്ഷത്തിന് ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ മനസ്സ് വരുന്നു എന്നും അദ്ദേഹം ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വച്ച് നടന്ന യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം യു ഡി എഫ് ചെയർമാൻ ജെഫേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!