നായ്ക്കൾ പ്രധാന കഥാപാത്രങ്ങളാകുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് അഞ്ച് മുതൽ ചിത്രം പ്രദർശനത്തിനെത്തും. ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ചിത്രം രചനയും സംവിധാനവും നിർവഹിക്കുന്നത് ദേവനാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ സിനിമയാണ് വാലാട്ടി.
ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, റോഡ് വീലര്‍, നാടന്‍ നായ ഇനങ്ങളിൽ പെട്ട നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നിങ്ങനെയാണ് ചിത്രത്തിൽ ഇവരുടെ കഥാപാത്രങ്ങള്‍ക്ക് പേര് നൽകിയിരിക്കുന്നത്.
വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വളർത്തു മൃഗങ്ങളുടെ പരിശീലനത്തിനായി മൂന്ന് വർഷത്തിലധികമാണ് അണിയറ പ്രവർത്തകർ ചിലവഴിച്ചത്.
വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അയൂബ് ഖാൻ ആണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വാർത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.