information News

അറിയിപ്പുകൾ

‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി
ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് പി. എസ് ഗോപിനാഥൻ ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റ്സ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഓംബുഡ്സ്മാന്റെ നിയമന ഉത്തരവ് വായിച്ചു. ചടങ്ങിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജസ്റ്റിസ് പി. എസ് ഗോപിനാഥൻ പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരള ഹൈക്കോടതി ജഡ്ജി, സംസ്ഥാന നിയമവകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളിൽ സേവനം അനുഷ്ടിച്ചു. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത അന്വേഷണ കമ്മീഷൻ, സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, യു.എ.പി.എയ്ക്ക് കീഴിലുള്ള പുന:പരിശോധന കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

വിദ്യാർത്ഥികൾക്കായി ടെലികൗൺസിലിംഗ് 29 മുതൽ
2021 ഏപ്രിൽ എട്ട് മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ടെലി കൗൺസിലിംഗ് (രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ) 29 മുതൽ ആരംഭിക്കും. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും 0471-2320323 എന്ന നമ്പറിലേക്ക് വിളിക്കാം.

വിലനിലവാര സൂചിക
എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021 ഫെബ്രുവരി മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2021 ജനുവരി മാസത്തിലേത് ബ്രാക്കറ്റിൽ.
തിരുവനന്തപുരം 176 (176), കൊല്ലം 170 (169), പുനലൂർ 176 (173), പത്തനംതിട്ട 189 (188), ആലപ്പുഴ 184 (184), കോട്ടയം 179 (177), മുണ്ടക്കയം 175 (173), ഇടുക്കി 175 (173), എറണാകുളം 174 (172), ചാലക്കുടി 182 (180), തൃശൂർ 181 (180), പാലക്കാട് 163 (161), മലപ്പുറം 174 (172), കോഴിക്കോട് 179 (177), വയനാട് 175 (172), കണ്ണൂർ 185 (184), കാസർഗോഡ് 182 (182).

എൽ.ബി.എസ് കമ്പ്യൂട്ടർ കോഴ്‌സ് പരീക്ഷ ഏപ്രിൽ മുതൽ
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ) എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളും, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ-മെയ് മാസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. വിശദവിവരങ്ങൾ lbscentre.kerala.gov.in ലഭിക്കും.

ഡി.ഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2019 നവംബറിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പുനർമൂല്യ നിർണ്ണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.
വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

ഡി.ഫാം പരീക്ഷ ഏപ്രിൽ 22 മുതൽ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ ഫാർമസി കോളേജുകളിൽ ഏപ്രിൽ 22 മുതൽ നടത്തും. നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 27ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ നൽകണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 30ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!