Entertainment News

മാലിക്​’ ട്രെയ്​ലർ പുറത്ത്;ഏറ്റെടുത്ത് ആരാധകർ

‘ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്​’ എന്ന്​ പ്രഖ്യാപിക്കുന്ന സുലൈമാനെ അവതരിപ്പിച്ച ‘മാലിക്​’ ട്രെയ്​ലർ ഏറ്റെടുത്ത്​ ആരാധകർ. ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്കി’ന്‍റെ ട്രെയിലർ ഇതുവരെ കണ്ടത്​ 13 ലക്ഷത്തിലേറെ പേരാണ്​. ഫഹദ്​ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്‍റെ അൻപത്തിയഞ്ച്​ വയസ്​​ വരെയുള്ള പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയ്​ലറിൽ കാണാം.

ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്​. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആ​േന്‍റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിലാണ്​ പെടുന്നത്​. രണ്ട് കാലഘട്ടങ്ങളിലെ സംഭവങ്ങളാണ്​ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുലൈമാന്‍ മാലിക്​ എന്ന തീരദേശ ജനതയുടെ നായകന്‍റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.‌

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!