Trending

അതിഥി തൊഴിലാളികളുടെ സംരക്ഷണം: കളക്ടർമാരുടെ സഹകരണം തേടി

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരണം തേടി ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ജില്ലാ കളക്ടർമാർക്ക് കത്തയച്ചു. കോവിഡ്-19 ബാധമൂലം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ട്. പലർക്കും നാട്ടിലേക്ക് തിരികെ പോകുവാൻ കഴിയാതെവരികയും ചെയ്ത അവസ്ഥയിൽ ഇവരുടെ സംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

അതിഥി തൊഴിലാളികൾക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട് അതാത് എൻഫോഴ്‌സ്‌മെന്റ് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം ദുരന്തനിവാരണ നിധിയിൽ നിന്ന് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി അതത് ജില്ലാ ലേബർ ഓഫീസർമാരുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചാണ് കത്ത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!