
കുംഭമേളയ്‌ക്കെത്തിയ യുവതി വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ മൊബൈല്‍ഫോണില്‍ വീഡിയോ കോള്‍ ചെയ്ത് ഫോൺ നദിയിൽ മുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ പലതവണ മുക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി ഭര്‍ത്താവിനായി നടത്തിയ ‘ഡിജിറ്റല്‍ സ്‌നാന’ത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്‌നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്‌നാനം ചെയ്‌തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.