തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി 28 ന് പ്രകാശനംചെയ്യും. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായി കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും.
ആത്മകഥയുടെ ആദ്യഭാഗത്ത് അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള ജീവിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യകാല ജീവിതം, സ്‌കൂള്‍ ജീവിതം, കോളേജ് ദിനങ്ങള്‍, രാഷ്ട്രീയത്തോടുള്ള താല്‍പര്യം, ആദ്യ പ്രസംഗം, സിനിമാ മേഖലയിലെ അനുഭവം, വിവാഹം, മിസയുടെ ആദ്യഘട്ടം എന്നിവയെല്ലാം ‘ഉങ്കളില്‍ ഒരുവന്റെ’ ആദ്യ ഭാഗത്തിലുണ്ടാകുമെന്ന് സ്റ്റാലിന്‍അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങിലെ വിവിധ കക്ഷി നേതാക്കളുടെ സാന്നിധ്യം ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് കരുത്ത് പകരുന്നതാണ്.

