കോഴിക്കോട് പുതിയ റയിൽ പ്രവർത്തിക്കുന്ന, കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റിനു കീഴിലുള്ള സി സി എം വൈ എന്ന സ്ഥാപനത്തിൽ പിഎസ്സി, എസ് എസ്സി മുതലായ മത്സര പരീക്ഷകൾക്ക് ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്, പോളിറ്റി എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കാൻ ബിരുദ/ ബിരുദാന്തര ബിരുദ യോഗ്യതയുള്ള അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ എസ് എസ് എൽ സി, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 28ന് രാവിലെ 10 മണിക്കും 4 നുമിടയിൽ ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04952724610, (ഓഫീസ് ) 9447468965 ( പ്രിൻസിപ്പൽ ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.