ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം പഠാന് ആശംസയുമായി നടൻ പ്രകാശ് രാജ്. ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്… കിംഗ് ഖാൻ ഈസ് ബാക്ക്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. ഒപ്പം സിനിമയിലെ വിവാദമായ ഗാനം ബേഷാരം രംഗ് എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്.കൂടാതെ ചിത്രത്തിൽ അഭിനയിച്ച ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർക്കും വിജയാശംസകൾ അറിയിച്ചു.
ചിത്രത്തെ അഭിനന്ദിച്ച് നടി കങ്കണയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘പത്താൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയും വിധത്തിൽ ശ്രമിക്കുന്നത്’, എന്നാണ് പറഞ്ഞത്.
പഠാനിലെ ഗാനത്തിനും നായിക ദീപികാ പദുകോൺ ഗാനരംഗത്തിൽ ഉപയോഗിച്ച ബിക്കിനിയുടെ നിറത്തിനുമെതിരെ ചിത്രത്തിന്റെ ട്രെയ്ലറും ഗാനവും പുറത്തിറങ്ങിയപ്പോൾ മുതൽ പ്രതിഷേധമുയർന്നിരുന്നു. ബിക്കിനിയുടെ നിറം കാവിയാണെന്നായിരുന്നു ആരോപണം