ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താത്ത തമിഴ്നാടിന്റെ ടാബ്ലോ ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്.ചെന്നൈ മറീന കടല്ക്കരയിലെ സംസ്ഥാനതല ആഘോഷത്തിലാണ് നിശ്ചലദൃശ്യം ഇടം പിടിച്ചത്.
ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച മൂന്ന് തിരുത്തലുകളും സംസ്ഥാനം വരുത്തിയെങ്കിലും നാലാം റൗണ്ട് യോഗത്തിലേക്ക് ക്ഷണിക്കുകയോ നിരസിച്ചതിനെക്കുറിച്ച് വ്യക്തത നൽകുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിലെ സമ്പന്നമായ തമിഴ് പൈതൃകമാണ് ഈ വർഷത്തെ ടാബ്ലോയുടെ പ്രമേയമെന്നും അത് നിരസിച്ചത് നിരാശയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ബംഗാളിന്റെയും ദൃശ്യങ്ങളും കേന്ദ്രം നിരസിച്ചിരുന്നു.