സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് പതിമംഗലം മേഖലാ കമ്മിറ്റിയുടെ ആംബുലൻസ് മുൻഎക്സൈസ്മന്ത്രിയും എംഎൽഎയുമായ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പി ടീ എ റഹീം എംഎൽഎ മുഖ്യാതിഥിയായി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ , വൈസ് പ്രസിഡൻറ് അനിൽകുമാർ സിപിഐഎം കുന്ദമംഗലം ഏരിയാ സെക്രട്ടറി ഷൈപു, സുരക്ഷയുടെ ജില്ലാ കൺവീനർ അജയകുമാർ സോണൽ കമ്മിറ്റി കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.സുരക്ഷയുടെ മേഖലാ കമ്മിറ്റി അംഗങ്ങളും പൊതുപ്രവർത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. ചെയർമാൻ രാജു ഇ അധ്യക്ഷം വഹിച്ച യോഗത്തിൽ കൺവീനർ ജൗഹർ എം സ്വാഗതവും അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.