പൊയ്യയിൽ പുതുതായി രൂപീകരിച്ച ഇ. എം. എസ്. പെയിൻ &പാലിയേറ്റിവ് കെയർ സെന്ററിന്റെ ഉദ്ഘാടനം കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ പി. ടി. എ. റഹിം നിർവഹിച്ചു. സെക്രട്ടറി എ. പി. ദേവദാസൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാജി കടവത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ., പഞ്ചായത്ത് വൈസ് പ്രസിഡന്റ് . വി. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്,4ആം വാർഡ് മെമ്പർ . എം. ധർമ്മരത്‌നൻ, ജനാർദ്ദനൻ കളരിക്കണ്ടി, ശ്രീനിവാസൻ മാസ്റ്റർ,സതീഷ് ചന്ദ്രൻ മാസ്റ്റർ,പി. എം. മഹേന്ദ്രൻ എന്നിവർ സംസാരിച്ചു