National News

ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനം; ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു കെ. സി വേണു​ഗോപാൽ

ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെ. സി വേണു​ഗോപാൽ. .കർഷക റാലിയിൽ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജയ് ജവാൻ, ജയ് കിസാൻ എന്ന് വിളിക്കുന്ന നാട്ടിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാൽ ചോദിച്ചു.കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കെ. സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

കർഷകർ ജീവിക്കാൻ വേണ്ടിയുള്ള സമരത്തിലാണ്. അവർക്ക് ആരെയും അട്ടിമറിക്കാൻ ഉദ്ദേശ്യമില്ല. അതുകൊണ്ടുതന്നെ അത് വിജയം കാണും. കർഷക സമരത്തെ രാഷ്ട്രീയവസൽക്കരിക്കേണ്ടെന്നും എന്നാൽ കർഷകർക്ക് രാഷ്ട്രീയത്തിന് അതീതമായി എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!