Trending

”കർഷക റിപബ്ലിക്”റാലിയിൽ വൻ സംഘർഷം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് റിപബ്ലിക്​ ദിനത്തിൽ ​ രാജ്യത്തെ കർഷകർ നടത്തുന്ന ട്രാക്​ടർ റാലിയിൽ വാൻ സംഘർഷം. സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിൽനിന്ന്​ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ തിരിച്ചു. പൊലീസ്​ തീർത്ത ബാരിക്കേഡുകളും ട്രക്കുകളും നീക്കിയാണ്​ കർഷകരുടെ മുന്നേറ്റം.സെൻട്രൽ ഡൽഹിയിലെ ​െഎ.ടി.ഒ മേഖലയിൽ സംഘർഷം നടക്കുകയാണ്​. പൊലീസ്​ വഴിയിൽ സ്​ഥാപിച്ച ബസുകൾ കർഷകർ ട്രാക്​ടർ ഉപയോഗിച്ച്​ തള്ളിനീക്കാൻ ശ്രമിക്കുകയാണ്​. കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.

അതേസമയം ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക്​ നേരെ നിരവധി തവണ പൊലീസ്​ കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. ഡൽഹിയിലേക്ക്​ പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!