ചാത്തൻങ്കാവിൽ രണ്ട് നിർധനർക്ക് വീടൊരുക്കാൻ നാട്ടുകാരുടെ കൂട്ടായ്മ
കുന്നമംഗലം : നാട്ടുകാരുടെ കൂട്ടായ്മയിൽ ചാത്തൻകാവ് രണ്ട് നിർധനർക്ക് വീട് ഒരുക്കുന്നു.യുഡിഎഫ് ചാത്തൻകാവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മേൽക്കൂര ഭവന നിർമ്മാണ പദ്ധതിയിൽ വീട് വെക്കുന്നത്.ജിജിത്ത് പൈങ്ങോട്ടുപുറത്തിന്റെ നേതൃത്വത്തിലാണ് സഹപ്രവർത്തകർ രണ്ടു വീടുകൾ വെക്കുവാൻ വേണ്ടിയിട്ടുള്ള ശ്രമങ്ങൾ നടത്തുന്നത് . പ്രവർത്തകർക്കൊപ്പം ഭവന നിർമ്മാണ കമ്മിറ്റിയുണ്ടാക്കി തൊഴിലാളിയായ ചാലിൽ പുറായിൽവിനു, ടാക്സി ജീവനക്കാരനായ മുക്കൂട്ടക്കൽ മുഹമ്മദലിവീടൊരുങ്ങുന്നത്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ നിർമ്മാണോൽഘാടനം നിർവഹിച്ചു. സനൂഫ് ചാത്തൻകാവ് അധ്യക്ഷതവഹിച്ചു. കെ.എസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി , മുൻ എംഎൽ എ യു സി രാമൻ . ഖാലിദ് കിളിമുണ്ട, ഒ ഉസ്സയിൻ, എംപി കേളു കുട്ടി, സുബൈർ, കോയ ,ഉണ്ണികൃഷ്ണൻ ജിജിത്ത് പൈങ്ങോട്ടുപുറം സ്വാഗതം പറഞ്ഞു.