കുന്ദമംഗലം: കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരും, അഭിഭാഷകരും,ബഞ്ച് ക്ലർക്കു മാരും ചേർന്ന് റിപ്പബ്ലിക്ക് ദിനാഘോഷം കൊണ്ടാടി. ജുഡീഷ്യൽമജിസ്ട്രേറ്റ് നിസാം പതാക ഉയർത്തി, അതിന് ശേഷം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഡ്വ:മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. മജിസ്ട്രേറ്റ് നിസാം ചടങ്ങ് ഉൽഘാടനം ചെയ്തു.ഭരണഘടന ആസ്പദമാക്കി സുപ്രീം കോർട്ടിലെ അഭിഭാഷകൻ ശ്യാം പത്മൻമുഖ്യ പ്രഭാഷണം നടത്തി.അഡ്വ: ചാത്തുക്കുട്ടി, അഡ്വ: ജുനൈദ്, അഡ്വ.അരുൺ, അഡ്വ:ഖാലിദ്, രവീന്ദ്രൻ കുന്ദമംഗലം, എം.കെ ഇമ്പിച്ചിക്കോയ സംസാരിച്ചു.