Trending

അർ.ഇ.സി സ്കൂൾ നെൽകൃഷി നൂറുമേനി കൊയ്തു

കുന്ദമംഗലം: പാഠം ഒന്ന് പാടത്തേക്ക് എന്ന ആശയം മുൻനിർത്തി ചാത്തമംഗലം അർ.ഇ.സി സ്കൂൾ വിത്തിറക്കിയ ഒന്നര ഏക്കർ പാടത്തെ ജൈവ കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടെങ്ങാട്ട്     
ഉദ്ഘാടനം ചെയ്തു . വെണ്ണ ക്കോട്
പാടശേഖരസമിതി യിലെ ഒറവങ്കര കുട്ടി കൃഷ്ണൻനായരുടെ അരിയാച്ചി
പാടത്താണ് സ്കൂൾ കൃഷിയിറക്കിയത് .
എച്ച്.എസ്. വിഭാഗം നാച്ചുറൽ ക്ലബ്’, വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ഹയർ സെക്കൻഡറി എൻ.എസ്.എസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പി.ടി.പി ഉമ്മ, രക്തശാലി എന്നീ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ചാത്തമംഗലം കൃഷി ഓഫീസർ പി.വിജയകൃഷ്ണൻ, സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പ്രജീഷ് കുമാർ, സി.ബിജു, പ്രിൻസിപ്പൽമാരായ എം. മംഗളാഭായി,പി.ആർ.വിനേഷ്‌, ഹെഡ്മാസ്റ്റർ ടി.അസീസ്, പി.ടി.എ മെമ്പർമാരായ മനോജ്, ലിഷപൊന്നി എന്നിവർ പങ്കെടുത്തു .കൃഷിക്ക് രാജൻ മാസ്റ്റർ നേതൃത്വം നൽകി. 

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!