കാരന്തൂർ: പ്രശസ്ത സിനിമ സീരിയൽ നടനായ വിജയൻ കാരന്തൂർ വാർഷികം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.പി. രോഷ്നി അദ്ധ്യക്ഷത വഹിച്ചു. സമാപന പരിപാടിയിൽ പ്രധാനധ്യാപിക കെ.അജിതകുമാരി സ്വാഗതം പറഞ്ഞു. പൂർവ വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, വി.എം സ്നേഹ വിനോദ്, അൻഷിന കെ.പി എന്നിവരെ ആദരിച്ചു. നൽകി അനുമോദിച്ചു.
സി.കെ ദാമോദരൻ മാസ്റ്റർ (മാനേജർ) അഡ്വ ഷമീർ കുന്നമംഗലം, ഏറങ്ങാട്ട് സദാനന്ദൻ ,ജ്യോതിഷ് കുമാർ വി.എൻ, പ്രശോഭ് കെ, ലക്ഷ്മിക്കുട്ടി വി.ടി,മൊയ്തീൻ. എം പി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സഫിയ എ. നന്ദി പറഞ്ഞു