Trending

ക്രിസ്തുമസ് ദിനത്തിൽ സിബിസിഐ ആസ്ഥാനം സന്ദർശിച്ച് ജെ പി നദ്ദ

ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസിൽ (സിബിസിഐ ആസ്ഥാനം) എത്തി. ദില്ലി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു. ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചതായി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വിശദീകരിച്ചു. സഭാ ഭരണഘടനാ മൂല്യങ്ങൾക്ക് ഒപ്പമായിരിക്കും. മണിപ്പൂർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദയുടെ സന്ദർത്തെ കുറിച്ച് അനിൽ കൂട്ടോ വിശദീകരിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!