International

ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി;അല്‍ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

മധ്യ ഗസ്സയിലെ അല്‍ മഗാസി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേരും ഖാന്‍ യൂനിസില്‍ 28 പേരും കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു ദിവസത്തിനിടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പാണ് അല്‍ മഗാസി. പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രായേല്‍ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്പാണിത്. സുരക്ഷിതമെന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന ആയിരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ ഇന്നലെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ഹമാസ് പോരാളികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ വടക്കന്‍, തെക്കന്‍ ഗസ്സയില്‍ കനത്ത പോരാട്ടം തീവ്രമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!