വോളി ഫ്രണ്ട്സ് മുറിയനാൽ ഏകദിന വോളി ടൂർണമെന്റും കൂട്ടായ്മയും നടത്തി. ശനിയാഴ്ച രാവിലെ ഏകദിന ടൂര്ണമെന്റോട് കൂടെ ആരംഭിച്ച കൂട്ടായ്മയിൽ വാർഡ് മെമ്പർമാരായ ഫാത്തിമ ജസ്ലിൻ ,നജീബ് പാലക്കൽ എന്നിവരുടെ സാനിധ്യത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും പൂർവ വോളി പ്ലെയ്സിനെ ആദരിക്കുകയും ചെയ്തു. പൊതുയോഗത്തിൽ വെച്ച് 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ഉച്ചഭക്ഷണത്തോട് കൂടി യോഗം അവസാനിപ്പിക്കുകയും ചെയ്തു.ചടങ്ങിൽ ടി പി സതീശൻ നന്ദി പറഞ്ഞു
വോളി ഫ്രണ്ട്സ് മുറിയനാൽ ഏകദിന വോളി ടൂർണമെന്റും കൂട്ടായ്മയും നടത്തി

