National News

ഞങ്ങള്‍ ഒരടി പിന്നോട്ട് മാറി. പക്ഷെ വൈകാതെ മുന്നോട്ടേക്ക് തന്നെ വരും;കാര്‍ഷികനിയമങ്ങള്‍ വീണ്ടും കൊണ്ടുവന്നേക്കുമെന്ന് സൂചനനല്‍കി കൃഷിമന്ത്രി

കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വന്ന കാര്‍ഷിക നിയമങ്ങള്‍ ഭാവിയില്‍ നടപ്പാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. മഹാരാഷ്ട്രയിലെ കാര്‍ഷിക വ്യവസായ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുയായിരുന്നു മന്ത്രി.

.’കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ 70 വര്‍ഷത്തിനിടയ്ക്ക് പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഏറ്റവും വലിയ പുനരുദ്ധാനങ്ങളിലൊന്നായിരുന്നു അത്. പക്ഷെ സര്‍ക്കാര്‍ നിരശപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഒരടി പിന്നോട്ട് മാറി. പക്ഷെ വൈകാതെ മുന്നോട്ടേക്ക് തന്നെ വരും. കാരണം കര്‍ഷകരാണ് ഞങ്ങളുടെ നട്ടെല്ല്,’ തോമര്‍ പറഞ്ഞു.

നവംബര്‍ 19നാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ നീക്കമെന്ന് ആക്ഷേപമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!