National News

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണ്;പ്രധാനമന്ത്രി

Prime Minister Narendra Modi on Friday attacked opposition parties for misleading farmers. (Videograb)

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണ്. സമരം രാഷ്ട്രീയപരമാണ്.
പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ളതാണെന്ന നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിവരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!