kerala

ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളെ വാഹനമിടിച്ചു;നിർത്താതെ ഓടിച്ചു പോയ വണ്ടിയെയും ഡ്രൈവറേയും കണ്ടെത്തി പോലിസ്

തിരുവല്ലയിൽ ഒരാളുടെ മരണത്തിനിടയാക്കിയ റോഡപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് കണ്ടെത്തി. കാർ ഡ്രൈവറെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെ തിരുവല്ല പെരുന്തുരുത്തിയിലായിരുന്നു അപകടമുണ്ടായത്. ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന കോട്ടയം നാട്ടാശേരി സ്വദേശി ഷിബു ആണ് മരിച്ചത്.ഇന്നോവ കാറാണ് ഷിബുവിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ടത്. എന്നാൽ അപകട ശേഷം കാർ സംഭവ സ്ഥലത്ത് നിർത്താതെ ഓടിച്ചു പോയി. പിന്നാലെ അന്വേഷണം തുടങ്ങിയ പൊലീസ്, ഈ കാർ കണ്ടെത്തുകയായിരുന്നു. കാർ ഓടിച്ചിരുന്ന ചെങ്ങന്നൂർ സ്വദേശി അശ്വിൻ കൃഷ്ണയെയും (20) പിടികൂടിയിട്ടുണ്ട്. അപകടത്തിൽ കാറിന്റെ മുൻഭാഗത്ത് തകരാറുകൾ സംഭവിക്കുകയും മുന്നിൽ ചില്ല് പൊട്ടുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!