Lifestyle

സംസ്ഥാനത്തെ ഷവർമ വിൽപ്പന; പൂട്ടിച്ചത് 148 ഹോട്ടലുകൾ

കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങൾ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തതായി വീണാ ജോർജ്ജ് അറിയിച്ചു. കേന്ദ്രങ്ങളിൽ ഇനിയും പരിശോധനകള്‍ തുടരും. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.ഷവര്‍മ വില്‍പന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങള്‍:ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിംഗ് റെക്കോര്‍ഡ്‌സ് കടകളില്‍ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Lifestyle

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍

കണ്ണ് എഴുതാനും പുരികം ഷെയ്പ്പ് ചെയ്യാനുമൊക്കെ നമ്മള്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും കണ്‍പീലികള്‍ വൃത്തിയാക്കാനും ഭംഗിയാക്കാനും കണിക്കാറില്ല. കണ്ണിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കണ്‍പീലികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. കണ്‍പീലികള്‍
Lifestyle

പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി

കോഴിക്കോട് : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരു ഏറ്റവും പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി. കോഴിക്കോട് ആരംഭിച്ച സെയില്‍സ്, സര്‍വീസ്
error: Protected Content !!