നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയത്തിനിടെയുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മോഡലായ തരിണി കലിംഗയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. കഴിഞ്ഞ 58 വര്‍ഷം തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും കാളിദാസിന്റെ വിവാഹത്തെയും കുറിച്ചും ജയറാം വീഡിയോയില്‍ പറയുന്നുണ്ട്. തനിക്കിനി രണ്ട് പെണ്‍മക്കളാണ് ഉള്ളതെന്നും ജയറാം വീഡിയോയില്‍ പറയുന്നുണ്ട്.
‘1988 ഡിസംബര്‍ 23 അന്നാണ് ഞാന്‍ ആദ്യമായി അശ്വതിയോട് പ്രണയം പറയുന്നത്. ശേഷം 1992 സെപ്റ്റംബര്‍ 7ന് ഗുരുവായൂരില്‍ വച്ച് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 1993 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു ആശുപത്രി. ഡോക്ടറോട്, ഞാന്‍ ഒപ്പം തന്നെ ഉണ്ടാകും പുറത്തിരുന്നത് എന്ന് പറഞ്ഞു. അതിന് പെര്‍മിഷന്‍ ഇല്ലെന്ന് ഡോക്ടര്‍. പറ്റില്ല അവളുടെ ഒപ്പം ഞാന്‍ കാണും എന്ന് പറഞ്ഞു. അശ്വതിയുടെ കൈ ഇറുക്കി പിടിച്ചിരുന്നു. നഴ്‌സിന്റേല്‍ കൊടുക്കുന്നതിന് മുന്‍പ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്. എന്റെ കണ്ണന്‍. 29 വര്‍ഷം..ഈ നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഇന്ന് മുതല്‍ എനിക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്”, എന്നായിരുന്നു ജയറാമിന്റെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍. കണ്ണീരണിഞ്ഞ തന്റെ മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം ചുംബനം നല്‍കുന്നുണ്ട്.