National News

മരണ സര്‍ട്ടിഫിക്കറ്റിന് 13000 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസര്‍ പിടിയില്‍

മംഗളൂരു: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ചെല്യാരു വില്ലേജ് ഓഫിസര്‍ കെ. വിജിത്താണ് അറസ്റ്റിലായത്. മുത്തച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അപേക്ഷകനില്‍നിന്ന് 13000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിന് അവകാശപ്പെട്ട 42 സെന്റ് സ്ഥലം വില്‍പന നടത്താന്‍ മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഓഫിസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട രേഖകളില്‍ മരണസര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ സെപ്റ്റംബറില്‍ അപേക്ഷ നല്‍കി. പലതവണ വില്ലേജ് ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ല. ഈ മാസം 20ന് വിജിതിന്റെ മെബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ശരിയായിട്ടുണ്ടെന്നും ഓഫിസില്‍ ചെന്ന് കൈപ്പറ്റാനും അറിയിച്ചു. ഏറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ കൈക്കൂലി തുകയില്‍ 2000 രൂപയുടെ ഇളവ് അനുവദിച്ചു. ലോകായുക്തയെ സമീപിച്ച അപേക്ഷകന്‍ അവര്‍ അടയളപ്പെടുത്തി നല്‍കിയ പണം വിജിതിന് കൈമാറുകയായിരുന്നു. പിന്നാലെ അറസ്റ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!