സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ്
സായുധ സേനയ്ക്കു കീഴിലുള്ള വിവിധ ട്രയിനിംഗ് അക്കാദമികളിൽ 2019 ഫെബ്രുവരി 19ന് ട്രയിനിംഗിലുണ്ടായിരുന്നവരും പിന്നീട് സേനയിൽ കമ്മീഷൺഡ് ഓഫീസറായവരുമായ കേരളീയരായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും മിലിട്ടറി നഴ്‌സിംഗ് സ്‌കൂളുകളിൽ നിന്നും കമ്മീഷൺഡ് ഓഫീസറാകുന്നവർക്ക് ഒരു ലക്ഷം രൂപയും സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകുന്നതിന് ആലോചിക്കുന്നു. സ്‌കോളർഷിപ്പിന് അർഹതയുള്ളവർ നവംബർ 30ന് വൈകിട്ട് അഞ്ചിനു മുമ്പ് സൈനീക ക്ഷേമ ഡയറക്ടറേറ്റിന്റെ dswkeralab6@gmail.com എന്ന ഇമെയിലിൽ നമ്പർ, റാങ്ക്, പേര്, അക്കാദമിയുടെ പേര്, കമ്മീഷൻ ലഭിച്ച തീയതിയും സേനാ വിഭാഗവും, ഇമെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ, കേരളത്തിൽ താമസിക്കുന്ന സ്ഥലത്തെ അഡ്രസ്സ്, ഒഫീഷ്യൽ അഡ്രസ്സ്, കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള കത്തിന്റെ പകർപ്പ് തുടങ്ങിയവ സഹിതം പേരുകൾ രജിസ്റ്റർ ചെയ്യണം.
ചെയിൻ സർവേ പരിശീലനം
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവേ സ്‌കൂളുകളിൽ നടത്തപ്പെടുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവേ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പു സഹിതം ഡിസംബർ 31 ന് മുൻപ് തിരുവനന്തപുരം വഴുതക്കാടുള്ള സർവേ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവേ വകുപ്പിന്റെ വെബ്‌സൈറ്റായ www.dslr.kerala.gov.in ലും സർവേ ഡയറക്ടറേറ്റിലും 0471 2337810 എന്ന നമ്പറിലും ലഭിക്കും.
വനിത സംരംഭകർക്ക് ദേശീയ തലത്തിൽ ആദരം
*ശ്രദ്ധേയമായി ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ‘വനമിത്ര’
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് പേരാമ്പ്ര, ചക്കിട്ടപ്പാറ മുതുകാട് കോളനികളിൽ നടത്തി വരുന്ന ‘വനമിത്ര’ ആദിവാസി വനിതാ ശാക്തീകരണ പദ്ധതിയിലെ ഗുണഭോക്താക്കളായ ഉണ്ണിമായയേയും ശോഭയേയും ദക്ഷിണേന്ത്യയിൽ നിന്നുള്ള മികച്ച സംരംഭകരെന്ന നിലയിൽ ദേശീയ തലത്തിൽ ആദരിച്ചു. കേന്ദ്ര സർക്കാരിന്റെ ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി വിശാഖപട്ടണത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഇവരെ ആദരിച്ചത്. ആന്ധ്രപ്രദേശ് പട്ടികവർഗ ക്ഷേമകാര്യ സെക്രട്ടറി കാന്തിലാൽ ഡാൻഡേയാണ് പ്രശസ്തി പത്രം സമ്മാനിച്ചത്.
വനിത വികസന കോർപറേഷൻ നടപ്പിലാക്കുന്ന വനമിത്ര പദ്ധതി ദേശീയ ശ്രദ്ധ നേടിയതിൽ അഭിമാനമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആദിവാസി വനിതകളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി വനിത വികസന കോർപ്പറേഷൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ സംയോജിത നൈപുണ്യ വികസന പദ്ധതിയാണ് വനമിത്ര. തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഊരുകളിലെ 18 നും 55 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥിനികൾക്കും വനിതകൾക്കും നൈപുണ്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിവിധങ്ങളായ പരിശീലന പരിപാടികളാണ് നടത്തി വരുന്നത്. കൂടാതെ വസ്ത്ര നിർമ്മാണം, ഡിസൈനിംഗ്, തേനീച്ച പരിപാലനം, പശു പരിപാലനം എന്നിവയിൽ പരിശീലനവും തുടർന്ന് സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ സൗകര്യങ്ങളും നൽകി വരികയാണ്. വളരെ അഭിനന്ദനീയമായ പുരോഗതി കൈവരിച്ച് ഈ പദ്ധതി മുന്നേറുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര പട്ടികവർഗ മന്ത്രാലയം സെക്രട്ടറി അനിൽകുമാർ ത്ധാ, എൻ.എസ്.ടി.എഫ്.ഡി.സി. സി.എം.ഡി. അസിത് ഗോപാൽ തുടങ്ങിയവർ സന്നിഹിതരായി.
ജി.വി. രാജയിൽ ഹെഡ് കോച്ച് കരാർ നിയമനം
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് – ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.
ജൂനിയർ റിസർച്ച് ഫെല്ലോ
തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ എൻജിനിയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജെക്ടിലേക്ക് ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സിൽ മാസ്റ്റേഴ്‌സ് സ്‌പെഷ്യലൈസേഷൻ ഉള്ള ജൂനിയർ റിസേർച് ഫെല്ലോയെ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: https://lbt.ac.in/.
സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ: അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരുടെയും വില്ലേജ് റിസോഴ്‌സപേഴ്‌സൺമാരുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും www.socialaudit.kerala.gov.in ൽ ലഭ്യമാണ്. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 10 നകം സി.ഡബ്ല്യൂ.സി ബിൽഡിംഗ്‌സ്, 2-ാം നില, എൽ.എം.എസ്.കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2724696.
ഭരണഘടനാ ദിനം ആചരിക്കും
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26നു രാവിലെ 11ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം ചടങ്ങ് സംഘടിപ്പിക്കേണ്ടതെന്നും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.
*ഭരണഘടനയുടെ ആമുഖം:
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരൻമാർക്കെല്ലാം, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും, സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും, സഗൗരവം തീരുമാനിച്ചിരിക്കയാൽ, നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
നോർക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നൽകുന്നത്. മൂന്നുലക്ഷം രൂപ വരെയാണ് ധനസഹായം.
സഹകരണ സംഘങ്ങളുടെ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കിൽ പരമാവധി ഒരു ലക്ഷംരൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയർ പാരിറ്റിയായും രണ്ടു ലക്ഷംരൂപ പ്രവർത്തന മൂലധനമായും നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ്അംഗങ്ങൾ പ്രവാസികൾ/തിരിച്ചു വന്നവരായിരിക്കണം. ബൈലോയിൽ സർക്കാർ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. പൊതു ജനതാൽപര്യമുളള ഉൽപാദന, സേവന, ഐ.ടി, തൊഴിൽസംരംഭങ്ങൾ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മൽസ്യമേഖല, മൂല്ല്യവർദ്ധിത ഉൽപന്ന നിർമ്മാണം, സേവന മേഖല, നിർമ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേർക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുളള സംരംഭങ്ങൾ മേൽപ്രകാരം തൊഴിൽ ലഭ്യമാകത്തക്ക തരത്തിൽ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷംരൂപ പ്രവർത്തന മൂലധനം നൽകുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങൾ, സംഘത്തിലെ അംഗങ്ങൾ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക.
അപേക്ഷാ ഫോറം നോർക്ക-റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അവശ്യരേഖകളായ, ഭരണസമിതിതീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയആഡിറ്റ്‌റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയുടെ പകർപ്പുകൾ സഹിതം 2021 ഡിസംബർ 10 നകം ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസർ, നോർക്ക-റൂട്ട്‌സ് , നോർക്ക സെന്റർ, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിലോ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭിക്കും) എന്നീ ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
മാലിദീപിലേക്ക് ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ് ഒഴിവുകൾ
മാലിദ്വീപിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഫീസീഷ്യൻ, അനസ്തെറ്റിസ്റ്റ്
ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി നവംബർ 28 .കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടുക.
പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം
നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ / തിരികെ വന്ന പ്രവാസികൾ എന്നിവർക്കായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൻ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബർ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കും. താല്പര്യമുള്ളവർ 0471-2770534 എന്ന നമ്പറിൽ അല്ലെങ്കിൽ nbfc.coordinator@gmail.com ൽ ബന്ധപ്പെടണം.
ടൂറിസം സംരംഭകര്‍ക്ക് പരിശീലനം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോവിഡാനന്തര ടൂറിസവുമായി ബന്ധപ്പെട്ട് നിലവില്‍ ടൂറിസം സംരംഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹോംസ്റ്റേ സര്‍വീസിങ് വില്ല, ഗൃഹസ്ഥലി, ടെന്റ് ക്യാമ്പ് എന്നിവയുടെ സംരംഭകര്‍ക്ക് സംസ്ഥാനവ്യാപകമായി പരിശീലന പരിപാടി ആരംഭിക്കുന്നു. താൽപര്യമുള്ളവർ
https://docs.google.com/forms/d/e/1FAIpQLScbqq8Pgmi9yNn2QDG3D3GqU3hFIv76rddF4utu-hj6-h1O3Q/viewform?usp=sf_link ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് മാനാഞ്ചിറ ഡിടിപിസി ബില്‍ഡിങ്ങിലെ ഒന്നാം നിലയിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസുമായി ബന്ധപ്പെടാം.
കള്ള് വ്യവസായ ക്ഷേമനിധി പെന്‍ഷന്‍ ആദാലത്ത് ഡിസംബര്‍ 8 ന്
കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുവാന്‍ ഡിസംബര്‍ എട്ടിന് കോഴിക്കോട് പെന്‍ഷന്‍ ആദാലത്ത് നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ പാസ്സായി ഉത്തരവ് ലഭിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയ പരിധിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അതു സംബന്ധിച്ച് കോഴിക്കോട് ജില്ലാ ഓഫീസില്‍ ഡിസംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ബോര്‍ഡില്‍ നിരസിച്ച അപ്പീല്‍ അപേക്ഷയും മസ്റ്ററിംങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകളും അദാലത്തിൽ പരിഗണിക്കില്ല. ഫോണ്‍ : 0495 2384355.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കോഴിക്കോട് കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2022 ജനുവരി മുതലുളള തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ലഭിക്കുന്നതിന്
വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സപെക്ടറോ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറിയോ യൂണിയന്‍ പ്രസിഡൻ്റോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15 നകം കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2384355.
ജില്ലാ റിസോഴ്‌സ് സെന്റർ: സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അപേക്ഷിക്കാം
പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല തോറും ജനകിയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അവസരം. ജില്ലാ റിസോഴ്‌സ് സെന്ററില്‍ അംഗങ്ങളാകാന്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ദ്ധര്‍, വിദ്യാഭ്യാസ – ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൃഷി അനുബന്ധ മേഖല, ആരോഗ്യം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, വനിതാ ശിശു വികസനം, വയോജനങ്ങളുടെ വികസനം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, കായിക വികസനം, സംരംഭകത്വ വികസനം,
ഭിന്നശേഷിയുള്ളവരുടെ വികസനം, നഗര വല്‍ക്കരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ജൈവ – വൈവിധ്യ മാനേജ്‌മെന്റ് – കാലാവസ്ഥ വ്യതിയാനം – പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിലാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത്. ജില്ലാ റിസോഴ്‌സ് സെന്ററില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള പരിചയം ഉള്‍പ്പെടെയുള്ള ബയോഡാറ്റ dpokozhikode@gmail.com ഇ-മെയിലിലോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, പിന്‍-673020 എന്ന വിലാസത്തിലോ നേരിട്ടോ ഡിസംബര്‍ 15 നുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371907, 9495293145.
എംഎസ്എംഇ ക്ലിനിക്കിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു
കോഴിക്കോട് ജില്ലയില്‍ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ആരംഭിക്കുന്ന എംഎസ്എംഇ ക്ലിനികിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു.
തെരഞ്ഞെടുക്കപ്പെടേണ്ട എട്ട് മേഖല, പാനലിലെ വിദഗദ്ധര്‍ക്ക് ആവശ്യമുളള യോഗ്യതകള്‍ എന്ന ക്രമത്തില്‍:
ബാങ്കിങ്ങ് – ദേശസാല്‍കൃത/സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.
ജി എസ് ടി – അംഗീകൃത ജിഎസ് ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സുകളും – വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ വ്യവസായ വകുപ്പിന്റെ ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളായ തദ്ദേശ സ്വയംഭരണം, വൈദ്യുതി ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വനംവകുപ്പ് മുതലായ വകുപ്പുകളില്‍ നിന്ന് ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.
ടെക്‌നോളജി – ഇന്ത്യിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞന്‍ ആയി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകനായി രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. മാര്‍ക്കറ്റിംഗ് – മാര്‍ക്കറ്റിംഗില്‍ എം.ബി.എ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയം.
നിയമം – അംഗീകൃത നിയമ ബിരുദവും കമ്പനി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയവും. എക്‌സ്‌പോര്‍ട്ട് – ഈ മേഖലയില്‍ പരിചയമുളള വ്യക്തി അല്ലെങ്കിൽ എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തിട്ടുളള പരിചയം.
ഡിപിആര്‍ തയ്യാറാക്കല്‍ – ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ഡിപിആര്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുളള വ്യക്തികള്‍. ഓരോ മേഖലയിലും യോഗ്യരായ വിദഗ്ധര്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന വിദഗ്ധര്‍ക്ക് സ്വന്തം മേഖലയ്ക്ക് പുറമേ കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ചും സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770.
ഡ്രൈവര്‍ ഗ്രേഡ് II : പ്രായോഗിക പരീക്ഷ 2 ന്
കോഴിക്കോട് ജില്ലയിലെ എന്‍സിസി /സൈനികക്ഷേമ വകുപ്പിലെ ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി) ( വിമുക്ത ഭടൻമാർക്കു മാത്രം) (എന്‍സിഎ-എസ് സി) ( കാറ്റഗറി നം. 529/2020) തസ്തികയുടെ പ്രായോഗിക പരീക്ഷ ( റ്റി ടെസ്റ്റ് ആന്റ് റോഡ് ടെസ്റ്റ്) ഡിസംബര്‍ രണ്ടിന് രാവിലെ ആറ് മുതല്‍ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍ ക്യാമ്പ് മൈതാനത്ത് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, കോവിഡ് പോസിറ്റീവ് അല്ലെന്ന സത്യപ്രസ്താവന (നിശ്ചിത മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്) എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : തീയതി നീട്ടി
വിമുക്തഭടന്മാരുടെ മക്കളില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന മർക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് : www.ksb.gov.in