Entertainment News

മരക്കാർ ടീസർ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്; ഐതിഹാസികമെന്ന് കമന്റ്

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസാകാൻ ഇനി ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ഇന്നലെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
24 സെക്കൻഡ് മാത്രമുള്ള ടീസർ യുദ്ധ രംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്.ടീസർ ആരധകർ ഏറ്റെടുത്ത് കഴിഞ്ഞു. യൂട്യൂബ്ട്രന്‍ഡിംഗില്‍ ഒന്നാമതാണ് മരക്കാര്‍ ടീസര്‍.

ആരാധകരെ മാത്രമല്ല ഫേസ്ബുക്കിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് മരക്കാർ ടീസർ. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്‍റെ ഔദ്യോഗിക പേജിൽ ഐതിഹാസിക ടീസറെന്ന് കമന്റ് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക് ടീം. ഫേസ്ബുക്ക് കമന്‍റിന് താഴെ ചിത്രത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വാക്കുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.


നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പ്രിയദര്‍ശന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആദ്യം ഒടിടിയിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. പിന്നീട് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍,മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, ഫാസില്‍, ഇന്നസെന്‍റ്,സിദ്ധിഖ്,മാമുക്കോയ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!