National News

‘നിവര്‍’ തമിഴ്‌നാട് തീരത്തേക്ക്

Cyclone Nivar in Chennai Tamil Nadu Live Tracker | The Financial Express

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്.തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിവര്‍’ ചുഴലിക്കാറ്റ് വിനാശകാരിയെന്നാണ് വിദഗ്ധാഭിപ്രായം. ചെന്നൈ നഗരത്തിലും ചുഴലിക്കാറ്റ് അടിക്കും. നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകളും 12 വിമാനങ്ങളും റദ്ദാക്കി. ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള്‍ റൂം തുറന്നു. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ ഈറോഡ് വരെ മാത്രം സര്‍വീസ് നടത്തും. ചെമ്പരാമ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തടാകത്തിന്റെ ഷട്ടര്‍ തുറന്നു. എറണാകുളം കാരക്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ തിരുച്ചിറപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!