
ദേശീയ പണിമുടക്കിന്റെ ഭാഗമായി മുക്കം നഗരസഭയിലെ ജീവനക്കാർ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. തൊഴിൽ നിയമ ഭേദഗതിയിലൂടെ തൊഴിൽ സുരക്ഷിതത്വം ഇല്ലാതായതും കാർഷിക നിയമ ഭേദഗതിയിലൂടെ ഉൽപാദന വിതരണ മേഖലകളിൽ കുത്തകകൾക്ക് കടന്നുവരാൻ അവസരം ഒരുക്കിയതും പുനപരിശോധിക്കണമെന്നും കൺവെൻഷൻ ആവശ്വപ്പെട്ടു. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
എല്ലാ എല്ലാ തൊഴിൽ മേഖലകളെയും പുതിയ തൊഴിൽ നിയമങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മകൾ ഇതിനെതിരെ ഉയർന്നുവരേണ്ടതുണ്ട് എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെജിഒഎ താമരശ്ശേരി ഏരിയ പ്രസിഡൻറ് എൻ കെ ഹരീഷ് പറഞ്ഞു. കെ എം സി എസ് യു യൂണിറ്റ് സെക്രട്ടറി പി സുരേഷ് ബാബു അദ്ധ്യക്ഷനായി. മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി ബൈജു പൂഴിയിൽ മുനിസിപ്പൽ ,സ്റ്റാഫ് യൂണിയൻ മുക്കം യൂനിറ്റ് പ്രസിഡൻ്റ് അണ്ടീഷ് പി എന്നിവർ പ്രസംഗിച്ചു. ജയ്സൺ ജോൺ സ്വാഗതവും ടി അജിത്ത് നന്ദിയും പറഞ്ഞു.

