National News

രാജ്യത്തെ കൊവി‍ഡ് ബാധിതർ 92,22,217; ആകെ രോഗ മുക്തരുടെ എണ്ണം 86,42,771

Jashpur News: Coronavirus : कोरोना वायरस अलर्ट के बीच जशपुर पहुंचे 11  विदेशी टूरिस्ट - Naidunia.com

രാജ്യത്തെ കൊവി‍ഡ് ബാധിതരുടെ എണ്ണം 92,22,217 ആയി ഉയര്‍ന്നു. 44,376 ആണ് പ്രതിദിന വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 481 പേര്‍ മരിച്ചതോടെ ആകെ മരണം 1,34,669 ആയി. 4,44,746 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 37,816 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 86,42,771 ആയി ഉയര്‍ന്നു. 93.76 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. അതിനിടെ ദില്ലിയിൽ രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. 6224 പേരാണ് ദില്ലിയിൽ ഇന്നലെ രോഗബാധിതരായത്. ഇന്നലെയും മരണം നൂറുകടന്നിരുന്നു. 109 പേരാണ് ഇന്നലെ മരിച്ചത്. മഹാരാഷ്ട്രയില്‍ 5439, രാജസ്ഥാന്‍ 3314,ഗുജറാത്ത് 1510 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ കൊവിഡ‍് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ദില്ലിയില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തികളിലും മഹാരാഷ്ട്ര പരി്ശോധന കേന്ദ്രങ്ങള്‍ സജ്ജമാക്കി. ദില്ലിയിലെത്തി മടങ്ങുന്നവര്‍ക്ക് ഹരിയാന അതിര്‍ത്തിയിലും പരിശോധനാ സൗകര്യമൊരുക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!