കുന്ദമംഗലത്ത് നടക്കുന്നജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഫ്ലാഗ് ഓഫ് ചെയ്തു. ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ നജീബ് പാലക്കൽ അധ്യക്ഷനായി. കോഴിക്കോട് ഡി.ഡി.ഇ സി. മനോജ് കുമാർ മുഖ്യാതിഥിയായി. കുന്ദമംഗലം എ.ഇ.ഒ കെ രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി നൗഷാദ്, കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി ഉമ്മർ ചെറൂപ്പ, ജില്ലാ പ്രസിഡൻറ് പി.കെ അബ്ദുൽ ഹക്കീം, ജനറൽ സെക്രട്ടറി എം കെ റഫീഖ്, ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ ജാഫർ കിഴക്കോത്ത്, മീഡിയ കമ്മിറ്റി കൺവീനർ പി.പി ഫിറോസ് , എ.സി അഷ്റഫ്, മുഹമ്മദലി പോലൂർ, കെഎംഎ റഹ്മാൻ, ഹാഫിസ്പുത്തൂർ, ആരിഫ് പാലത്ത്, കെ അബ്ദു റഊഫ് സംബന്ധിച്ചു.
റവന്യൂ ജില്ലാ ശാസ്ത്രോത്സവം; ട്രാൻസ്പോർട്ട് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

