kerala

സ്ത്രീധനപീഡനത്തിനിരയായ ശ്രുതിയുടെ മരണം;മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല,കൊലപാതക സംശയവുമായി അച്ഛൻ

നാഗർകോവിലിൽ സ്ത്രീധനപീഡനത്തിനിരയായ മലയാളി അധ്യാപിക ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി അച്ഛൻ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്യനാട്ടുകാർ ആയതിനാൽ നഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു.മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്. മറ്റൊരു പെൺകുട്ടിക്ക് ഈ ഗതി ഉണ്ടാകരുതെന്നും ബാബു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!