കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ്
എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്സുകൾ സൗജന്യമാണ്. ഫോൺ : 0495 2720250, 9745208363
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ വനം വകുപ്പിലെ റിസർവ്വ് വാച്ചർ / ഡിപ്പോ വാച്ചർ (കാറ്റഗറി നം.408/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ഫോൺ: 0495 2371971
ബിടെക് സ്പോട്ട് അഡ്മിഷൻ 28ന്
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മലപ്പുറം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഒക്ടോബർ 28ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണമെന്ന് ഡീൻ ഓഫ് ഫാക്കൽറ്റി അറിയിച്ചു. ഫോൺ : 0494 268214 www.kcaet.kau.in, www.kau.in
കയറ്റിറക്കു കൂലി: നിർദേശങ്ങൾ ക്ഷണിച്ചു
ജില്ലയിലെ ഗാർഹിക, നിർമ്മാണ മേഖലയിലെ നിലവിലുളള കയറ്റിറക്കുകൂലി സംബന്ധിച്ച് 2021 നവംബർ 30 ന് കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ പുറപ്പെടുവിച്ച ഐ .ആർ (1) 1665/2021 നമ്പർ ഉത്തരവിന്റെ കാലാവധി 2023 നവംബർ 30 ന്ന് അവസാനിക്കുന്നതിനാൽ കൂലി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ, കോൺട്രാക്റ്റർമാർ തുടങ്ങി വിവിധ മേഖലയിലുളള തൊഴിലുടമ/തൊഴിലാളി യൂണിയനുകളിൽ നിന്നും നിലവിലുളള കൂലി ഉൾപ്പെടെയുളള വിശദവിവരങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. വിവരങ്ങൾ രേഖാമൂലം 15 ദിവസത്തിനകം കോഴിക്കോട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0495 2370538
പെറ്റ് ഡോഗ് മാനേജ്മെന്റ് പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 30ന് ‘പെറ്റ് ഡോഗ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. നായ വളർത്തുന്നതിൽ താൽപ്പര്യമുളള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുളളവർക്ക് ഒക്ടോബർ 28ന് മുമ്പായി 9946624167, 04972-763473 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.
അന്യത്ര സേവന വ്യവസ്ഥ: അപേക്ഷ ക്ഷണിച്ചു
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസിൽ ഒഴിവു വരുന്ന സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ /അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി.ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടംപാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2448791
ഗതാഗതം നിരോധിച്ചു
ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കൈതപ്പൊയിൽ- കോടഞ്ചേരി – അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൈപ്പ് കൾവെർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 27നും 28നും ഗതാഗതം പൂർണമായി നിരോധിച്ചതായി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റ്യാടിയിൽ നിന്നും ഇരുമ്പകം പാലം വഴി ഇലഞ്ഞിക്കൽ അമ്പലം വഴി തിരിച്ചും പോകേണ്ടതാണ്.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജനറൽ
വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495-2377016
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊയിലാണ്ടി ഗവ ഐടിഐയിൽ സി ഒ പി എ ട്രേഡിലും (യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലും (യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 0496 2631129.
റീ ടെണ്ടർ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന്റെ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം (ജിപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക്
തുറക്കുന്നതുമാണ്. ഫോൺ : 0496 2555225, 9562215144
ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു
മാളിക്കടവ് ജനറൽ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. യോഗ്യത: എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0495-2377016
സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും ലൈസൻസിനു നൽകുന്നു
വേങ്ങേരി നഗര കാർഷിക വിപണ കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസൻസിനു സ്വീകരിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ / ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ ഒക്ടോബർ 31 -ന് രാവിലെ 11 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് പരസ്യ ലേലത്തിനുശേഷം ക്വട്ടേഷൻ തുറക്കും. നിശ്ചിത സമയ പരിധിക്കകം 2000 രൂപ നിര ദ്രവ്യം അടവാക്കി ക്വട്ടേഷൻ സമർപ്പിച്ചവർക്ക് പരസ്യ ലേലത്തിൽ പങ്കെടുക്കാം. കവറിനു പുറത്ത് 04/2023 – 24 എന്ന് രേഖപ്പെടുത്തി സെക്രട്ടറി, നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി ,കോഴിക്കോട് എന്ന മേൽവിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. കാർഷികോത്പന്നങ്ങൾ, കാർഷിക അനുബന്ധ ഉത്പന്നങ്ങൾ, കാർഷിക സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സംഭരണം വിപണനം എന്നീ ആവശ്യങ്ങൾക്ക് മാത്രമേ സ്റ്റാളുകൾ ലൈസൻസിനു ലഭ്യമാവുകയുള്ളൂ.
കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ്
എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്സുകൾ സൗജന്യമാണ്. ഫോൺ : 0495 2720250, 9745208363
ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിൽ വനം വകുപ്പിലെ റിസർവ്വ് വാച്ചർ / ഡിപ്പോ വാച്ചർ (കാറ്റഗറി നം.408/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ഫോൺ: 0495 2371971
ബിടെക് സ്പോട്ട് അഡ്മിഷൻ 28ന്
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മലപ്പുറം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഒക്ടോബർ 28ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണമെന്ന് ഡീൻ ഓഫ് ഫാക്കൽറ്റി അറിയിച്ചു. ഫോൺ : 0494 268214 www.kcaet.kau.in, www.kau.in
കയറ്റിറക്കു കൂലി: നിർദേശങ്ങൾ ക്ഷണിച്ചു
ജില്ലയിലെ ഗാർഹിക, നിർമ്മാണ മേഖലയിലെ നിലവിലുളള കയറ്റിറക്കുകൂലി സംബന്ധിച്ച് 2021 നവംബർ 30 ന് കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ പുറപ്പെടുവിച്ച ഐ .ആർ (1) 1665/2021 നമ്പർ ഉത്തരവിന്റെ കാലാവധി 2023 നവംബർ 30 ന്ന് അവസാനിക്കുന്നതിനാൽ കൂലി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ബന്ധപ്പെട്ട തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ, കോൺട്രാക്റ്റർമാർ തുടങ്ങി വിവിധ മേഖലയിലുളള തൊഴിലുടമ/തൊഴിലാളി യൂണിയനുകളിൽ നിന്നും നിലവിലുളള കൂലി ഉൾപ്പെടെയുളള വിശദവിവരങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. വിവരങ്ങൾ രേഖാമൂലം 15 ദിവസത്തിനകം കോഴിക്കോട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0495 2370538
പെറ്റ് ഡോഗ് മാനേജ്മെന്റ് പരിശീലനം
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 30ന് ‘പെറ്റ് ഡോഗ് മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. നായ വളർത്തുന്നതിൽ താൽപ്പര്യമുളള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുളളവർക്ക് ഒക്ടോബർ 28ന് മുമ്പായി 9946624167, 04972-763473 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.
അന്യത്ര സേവന വ്യവസ്ഥ: അപേക്ഷ ക്ഷണിച്ചു
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസിൽ ഒഴിവു വരുന്ന സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ /അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി.ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടംപാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2448791.
മിനിമം വേതനം തെളിവെടുപ്പ് നാളെ (27)
പേപ്പര് നിര്മ്മാണ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള ഉപേദേശക സമിതിയുടെ തെളിവെടുപ്പ് നാളെ (27) രാവിലെ 11 ന് നടക്കും. എറണാകുളം സര്ക്കാര് ഗസ്റ്റ് ഹൗസിലെ കോണ്ഫറന്സ് ഹാളില് നടക്കുന്ന യോഗത്തില് തൊഴിലുടമകളും തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ ലേബര് ഓഫീസര് അറിയിച്ചു.
[10/25, 5:03 PM] +91 90723 38414: ജില്ലാ ഇന്ഫര്മേഷന് ഓഫീസ്
ഇടുക്കി
വാര്ത്താക്കുറിപ്പ്
25 ഒക്ടോബര് 2023
തേക്ക് തടി ലേലം
ഇടുക്കി താലൂക്കില് ഉപ്പുതോട് വില്ലേജിലെ സര്ക്കാര് പുറമ്പോക്ക് ഭൂമിയില് നിന്നും മുറിച്ച് മാറ്റി മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില് സൂക്ഷിച്ചിട്ടുള്ള എട്ട് തേക്ക് തടികള് നവംബര് 28 ന് പകല് 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില് വെച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കും. ലേലവ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇടുക്കി റവന്യൂ ഡിവിഷണല് ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, ഉപ്പുതോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില് നിന്ന് ലഭിക്കും. ലേലത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഉപ്പുതോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില് സൂക്ഷിച്ച തടികള് പരിശോധിച്ച് ബോധ്യപ്പെടാം. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 04862 232231.
[10/25, 5:03 PM] +91 90723 38414: ജില്ലാ ഇന്ഫര്മേഷന് ഓഫീസ്
ഇടുക്കി
വാര്ത്താക്കുറിപ്പ്
25 ഒക്ടോബര് 2023
പി എഫ് അദാലത്ത് 27ന്
തൊഴിലാളികള് ,തൊഴിലുടമകള്, പെന്ഷന്കാര് എന്നിവര്ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നടത്തുന്ന പരാതി പരിഹാര ബോധവല്ക്കരണ അദാലത്ത് ‘പി എഫ് നിങ്ങളുടെ അരികെ’ 27ന് നടക്കും. പീരുമേട് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കുന്ന പരിപാടിയില് രാവിലെ ഒന്പതിന് രജിസ്ട്രേഷന് തുടങ്ങും. പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് പരാതി വിശദമായി എഴുതി മൂന്നാര് പി. എഫ്. ഓഫീസില് നേരിട്ടോ അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര് എന്ന വിലാസത്തില് തപാലിലോ 20 നകം ലഭ്യമാക്കണം. do.munnar@epfindia.gov.in എന്ന ഇ മെയിലും അയയ്ക്കാം. പി. എഫ്. നമ്പര്, യു.എ.എന്, പി.പി. ഓ. നമ്പര്, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്, മൊബൈല് നമ്പര് എന്നിവ ചേര്ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാമെന്ന് ജില്ലാ നോഡല് ഓഫീസര് എ. ആര്. വിനോജ് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് 9847731711.

